ആസിയ
ആലപ്പുഴ : നാലുമാസംമുൻപ് വിവാഹിതയായ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭർത്തൃവീട്ടിലെത്തിയത്.
ഞായറാഴ്ച വൈകുന്നേരം ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കായംകുളത്താണ് ആസിയയുടെ വീട്. ഭർത്താവ് മുനീർ ബാങ്ക് ജീവനക്കാരനാണ്. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
