Photo: പ്രതി ഷെഫീക്, AFP

തിരുവനന്തപുരം : വഴിയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും ഇയര്‍ബഡും തട്ടിയെടുത്തു. പോലീസ് നടത്തിയ അമ്പേഷണത്തില്‍ നെടുമങ്ങാട് സ്വദേശി ഷെഫീക്കിനെ(34) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെ സെന്‍ട്രല്‍ തീയേറ്ററിന് സമീപത്തായിരുന്നു സംഭവം.

രവി എന്ന വഴിയാത്രക്കാരനില്‍നിന്നാണ് ഇയാള്‍ പോക്കറ്റിലുണ്ടായിരുന്ന 600 രൂപയും 6,000 രൂപ വിലയുളള മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. ശിവകുമാര്‍, എസ്.ഐ. ശ്രീജേഷ്, സി.പി.ഒ. രഞ്ചിത്, പ്രവീണ്‍, വിനോദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.