ജോ റൂട്ട്‌, Photo:AFP

മാഞ്ചെസ്റ്റര്‍ : ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത് സൂപ്പര്‍താരം ജോ റൂട്ടിന്റെ ബാറ്റിങ്ങാണ്. 205 റണ്‍സെന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. എന്നാല്‍ നാലാമനായി കളത്തിലിറങ്ങിയ റൂട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തതോടെയാണ് ലങ്ക തോല്‍വി വഴങ്ങിയത്.

അര്‍ധസെഞ്ചുറിയുമായാണ് താരം ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്. 128 പന്തില്‍ നിന്ന് താരം 62 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. ഇതോടെ മറ്റൊരു

63 സെഞ്ചുറികളുള്ള അലന്‍ ബോര്‍ഡ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് റൂട്ട് മറികടന്നത്. 68 അര്‍ധസെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. മുന്‍ വിന്‍ഡീസ് താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളാണ് പട്ടികയില്‍ രണ്ടാമത്. ചന്ദര്‍പോളിന് 66 അര്‍ധസെഞ്ചുറികളുണ്ട്.