അപകടത്തിൽ തകർന്ന വാഹനങ്ങൾ, അപകടമുണ്ടാക്കിയ ലോറി, മരിച്ച ചന്ദ്രൻ
കോട്ടയ്ക്കൽ : നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് ചങ്കുവെട്ടിയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറം സ്വദേശി പുത്തൻ വീട്ടിൽ ചന്ദ്രൻ (60) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കെ.ആർ. ബേക്ക്സിന് മുന്നിൽ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അപകടത്തിൽ തകർന്നിട്ടുണ്ട്.
