ഷിത

പട്ടാമ്പി (പാലക്കാട്) ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് നിഗമനം.

ഇന്നലെ വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056).