ബണ്ണിനുള്ളിൽ ഒളിപ്പിച്ചനിലയിൽ എം.ഡി.എം.എ. കണ്ടെടുത്തപ്പോൾ. ഇൻസെറ്റിൽ പിടിയിലായ പ്രതികൾ
കോട്ടയം: ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് 20 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടികൂടിയത്.
പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.
