സ്ഥാനം ഏറ്റെടുക്കാനെത്തിയ പി. അനിൽകുമാറിനെ (മധ്യത്തിൽ) എ.ഐ.എഫ്.എഫ്. ഭാരവാഹികൾ സ്വീകരിക്കുന്നു, Photo:x.com/@IndianFootball
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) സെക്രട്ടറി ജനറലായി മലയാളിയായ പി. അനിൽകുമാർ സ്ഥാനമേറ്റു. തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഫുട്‌ബോൾ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ട്രഷറർ കിപ അജയ്, ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സെക്രട്ടറി ജനറലായിരുന്ന ഷാജി പ്രഭാകരനു പകരമായാണ് പി. അനിൽകുമാർ സ്ഥാനമേറ്റത്. കഴിഞ്ഞമാസം നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനം അംഗീകരിച്ചത്.
എറണാകുളം പള്ളുരുത്തി സ്വദേശിയായ അനിൽകുമാർ ഏറെക്കാലമായി കേരളാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
