പ്രതീകാത്മക ചിത്രം
ബെംഗളൂരു: ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്കുനേരെ ബൈക്ക് യാത്രികന്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു യുവതി. അതിനിടെയാണ് പീഡനം നടന്നതെന്നാണ് പരാതി.
ബെംഗളൂരുവിലെ കോളേജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ യുവതി കോറമംഗലയില്‍ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതി കൈകാണിച്ച നിര്‍ത്തിയതിനെത്തുടര്‍ന്ന് ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികനാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഈസ്റ്റ് സോണ്‍ അഡീഷണല്‍ കമ്മിഷണര്‍ രമണ്‍ ഗുപ്ത അറിയിച്ചു.
സംഭവത്തില്‍ ഒരുപ്രതിയേ ഉള്ളൂവെന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണ്. യുവതിയില്‍നിന്നും കുടുംബത്തില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. അഞ്ച് സംഘമായാണ് തിരച്ചില്‍. ഉടന്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് അറിയിച്ചു.
