അടൽ സേതുവിൽ നിന്ന് സ്ത്രീ കടലിലേക്ക് ചാടുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് | Photo: Screen Grab / X @CPMumbaiPolice

മുംബൈ: അടല്‍ സേതു പാലത്തില്‍ നിന്ന്‌(മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്) കടലിലേക്ക് ചാടാന്‍ ശ്രമിച്ച സ്ത്രീയെ ടാക്‌സി ഡ്രൈവറും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 56 വയസുള്ള സ്ത്രീയെ ടാക്‌സി ഡ്രൈവറും പോലീസുംചേര്‍ന്ന് വലിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. അടല്‍ സേതുവിന്റെ സുരക്ഷാ വേലിയിലിരുന്ന സ്ത്രീ ആദ്യം എന്തോ കടലിലേക്ക് വലിച്ചെറിയുന്നതും തൊട്ടുപിന്നാലെ താഴേക്ക് ചാടുന്നതുമാണ് വീഡിയോയിലുള്ളത്. സ്ഥലത്ത് പട്രോളിങ് നടത്തിയിരുന്ന പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)