എബ്രഹാം തെക്കേമുറി
ഡാലസ് ∙ മലയാളസാഹിത്യത്തിന് ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ, പ്രശസ്തനായ എബ്രഹാം തെക്കേമുറിഇന്നലെ (ബുധനാഴ്ച്) വൈകിട്ട് അന്തരിച്ചു. റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്‌കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്.
