വിപിൻ
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി. കുന്ന് സ്വദേശി വിപിൻ (26)നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെയോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പോലീസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)
