വിക്രമൻ
തിരുവനന്തപുരം : പൂവാറില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടുടമയെ മർദിച്ചതായി പരാതി. സർക്കാർ ജീവനക്കാരനായിരുന്ന വിക്രമനാണ് (64) മർദനമേറ്റത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.
വീട്ടിൽ തനിച്ചായിരുന്നു വിക്രമൻ. മതിൽചാടിയെത്തിയാണ് സംഘം വീടിനുള്ളിൽ അതിക്രമിച്ചുകയറിയതെന്നാണ് പറയുന്നത്. വീടിനുള്ളിൽ ടി.വി. കണ്ടുകൊണ്ടിരിക്കെ തടിക്കഷണംകൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. പത്ത് മിനിറ്റോളം മർദിച്ചുവെന്നാണ് പരാതി.
അദ്ദേഹത്തിന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. സമീപത്ത് വീടുകളില്ലാത്തതിനാൽ അക്രമവിവരം ആരും അറിഞ്ഞില്ല. വിക്രമൻ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സംഭവത്തിൽ, പൂവാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
