വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ, Photo:twitter.com

ബെംഗളൂരു: ബെഗളൂരുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒന്നിനുപിറകേ ഒന്നായി നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഹെബ്ബാല്‍ ഫ്‌ളൈഓവറിന് സമീപത്താണ് അപകടമുണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വോള്‍വോ ബസിന്റെ ഡ്രൈവര്‍ ഒറ്റക്കൈ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മുന്നിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടും ഡ്രൈവര്‍ക്ക് ബസ് നിര്‍ത്താനായില്ല. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിലുള്ള വാഹനങ്ങള്‍ ഒന്നൊന്നായി ഇടിക്കുകയായിരുന്നു.

മുന്നിലുണ്ടായിരുന്ന നാല് കാറുകളിലും രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ച് ബസ് മുന്നോട്ടുപോയി. പത്ത് സെക്കന്‍ഡ് കഴിഞ്ഞ് ഒരു കാറില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.