അപകടം ഉണ്ടായ ഹിൽട്ടൺ ഹോട്ടൽ. 1. Image Credit: X/Carlos Salas. 2. Image Credit: hilton
സിഡ്‌നി ∙ ഓസ്‌ട്രേലിയയിൽ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൈലറ്റ് മരിച്ചു. ഓസ്‌ട്രേലിയയിലെ വടക്കൻ വിനോദസഞ്ചാര നഗരമായ കെയ്ൻസിലെ ഹിൽട്ടൺ ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.
ഹെലികോപ്റ്റര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍ അഗ്നിബാധ ഉണ്ടായി. അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് ആളുകളെ പുറത്തെത്തിച്ചതായ് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് മരിച്ച പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഹോട്ടലിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിരുന്നു.
അനുമതിയില്ലാതെയാണ് പൈലറ്റ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു.
