നാരായൺ നായിക്
കോട്ടയം: അതിരമ്പുഴയിൽ കഞ്ചാവുമായി അന്യ സംസ്ഥാന സ്വദേശി പിടിയിലായി. ഒഡീഷ സ്വദേശി നാരായൺ നായിക് (35)നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് രാവിലെ അതിരമ്പുഴ കുന്നേൽപടി ഭാഗത്ത് വച്ച് പ്രതി പിടിയിലായത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2 കിലോ 70 ഗ്രാം കഞ്ചാവ് കണ്ടെത്തി. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ. ടി. ശ്രീജിത്ത്, എസ്.ഐ. എം.കെ. അനുരാജ്, എ.എസ്.ഐ. സി. സൂരജ്, സി.പി.ഓമാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
