പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരേയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐക്കാര്‍ക്കാണ് അവസരം. ജബല്‍പുരിലെ ആസ്ഥാനത്തും ജബല്‍പുര്‍, ഭോപ്പാല്‍, കോട്ട ഡിവിഷനുകളിലും ഭോപ്പാലിലെയും കോട്ടയിലെയും വര്‍ക്ക്ഷോപ്പുകളിലും ആയിരിക്കും പരിശീലനം.

ട്രേഡുകള്‍: എ.സി. മെക്കാനിക്, ഫുഡ് പ്രൊഡക്ഷന്‍ (കുക്കറി, ജനറല്‍, വെജിറ്റേറിയന്‍), ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജര്‍, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്റിമാന്‍), ബുക്ക്ബൈന്‍ഡര്‍, കേബിള്‍ ജോയിന്റര്‍, കാര്‍പെന്റര്‍, കംപ്യൂട്ടര്‍ ആന്‍ഡ് പെരിഫറല്‍സ് ഹാര്‍ഡ്വെയര്‍ റിപ്പയർ ആന്‍ഡ് മെയിന്റനന്‍സ് മെക്കാനിക്, കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് ടെക്നീഷ്യന്‍, കോപ, ഡെന്റല്‍ ലബോറട്ടറി ടെക്നീഷ്യന്‍, ഡീസല്‍ മെക്കാനിക്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, ഡ്രോട്സ്മാന്‍ (സിവില്‍, മെക്കാനിക്കല്‍), ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, ഫ്‌ളോറിസ്റ്റ് ആന്‍ഡ് ലാന്‍ഡ്സ്‌കേപിങ്, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഹൗസ് കീപ്പര്‍ (ഹോസ്പിറ്റല്‍, ഇന്‍സ്റ്റിറ്റിയൂഷന്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, മെക്കാനിസ്റ്റ്, മേസണ്‍ (ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ടര്‍), മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, മെക്കാനിക്(റഫ്രിജറേഷന്‍ & എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ്, മോട്ടോര്‍ വെഹിക്കിള്‍, ട്രാക്ടര്‍), മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (പാത്തോളജി, റേഡിയോളജി), മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് പേജ് ഡിസൈനര്‍, പെയിന്റര്‍, പ്ലംബര്‍, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ ഹോട്ടല്‍ ക്ലാര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി (കട്ടിങ്&ടൈലറിങ്), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), സര്‍വേയര്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), വയര്‍മാന്‍.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും എന്‍.സി.വി.ടി/ എസ്.സി.വി.ടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (പാത്തോളജി& റേഡിയോളജി) ട്രേഡിലേക്ക് ഇതിനുപുറമേ പ്ലസ്ടു (സയന്‍സ്) വിജയിച്ചിരിക്കണം.