ആർ.ജെ ലാവണ്യ
തിരുവനന്തപുരം: ക്ലബ്ബ് എഫ്.എമ്മിലെ മുന്‍ റേഡിയോ അവതാരക ലാവണ്യ (41) അന്തരിച്ചു. അര്‍ബുദബാധയേത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രമ്യാ സോമസുന്ദരമെന്നാണ് യഥാര്‍ഥപേര്.
ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്നു. റെഡ് എഫ്.എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ നവനീത് ശര്‍മയാണ് (അജിത് പ്രസാദ്) ഭര്‍ത്താവ്. അച്ഛന്‍: പരേതനായ സോമസുന്ദരം, അമ്മ: ശശികല മക്കള്‍; വസുന്ധര, വിഹായസ്.
ബുധനാഴ്ച തിരുവനന്തപുരം തമലംമരിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം ബുധനാഴ്ച ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
