പിടിച്ചെടുത്ത സ്വർണം. Photo: Special Arrangement

കൊച്ചി ∙ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 33 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ് സ്വർണം പിടികൂടിയത്.

വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണു നൗഷാദിനെ അധികൃതർ പിടികൂടി പരിശോധിച്ചത്. ഷൂസിന്റെ സോളിനുള്ളിൽ ഒളിപ്പിച്ച 8 മാലകൾ പിടികൂടി. പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാമുണ്ടെന്ന് അധികൃതർ അറിയിച്ചു.