Photo: x.com/

സതാംപ്ടണ്‍: ഹണ്ട്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബാറ്റിങ് വെടിക്കെട്ടുമായി വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം സതേണ്‍ ബ്രേവും ട്രെന്‍ഡ് റോക്കറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ ട്രെന്‍ഡ് റോക്കറ്റിന്റെ അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനെ തുടര്‍ച്ചയായ അഞ്ചു പന്തുകളില്‍ പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തി. ഹണ്ട്രഡ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ അഞ്ച് പന്തുകളാണുള്ളത്. ഈ അഞ്ചു പന്തും അതിര്‍ത്തി കടന്നു.

നേരത്തേ 100 പന്തില്‍ എട്ടിന് 126 റണ്‍സെടുത്ത ട്രെന്‍ഡ് റോക്കറ്റ്‌സിനെതിരേ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് മികവില്‍ സതേണ്‍ ബ്രേവ് ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 23 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.