മോഹൻലാലും ഫഹദും | photo: instagram/fahad fazil

മോഹൻലാൽ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധനേടുന്നു. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രം വെെറലായി.

നിരവധി ആരാധകരും സിനിമ താരങ്ങളും ചിത്രത്തിന് കമൻ്റുമായി എത്തുകയാണ്. ‘എട മോനെ! ലവ് യൂ’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.

ആവേശത്തിലെ ‘എട മോനെ’ ഡയലോ​ഗ് മോഹൻലാൽ കുറിച്ചത് കമൻ്റ് ബോക്സിനെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. ‘ജയ്ലർ’ സിനിമയിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചതെന്നതും പ്രത്യേകതയാണ്.