X Logo | Photo: Elon Musk
കരാക്കസ്: വെറുപ്പ് പരത്തുന്നെന്നാരോപിച്ച് സാമൂഹികമാധ്യമമായ ‘എക്‌സ്’ വെനസ്വേലയില്‍ പത്തുദിവസത്തേക്ക് നിരോധിച്ച് പ്രസിഡന്റ് നിക്കൊളാസ് മഡുറോ. ജൂലായ് 28-നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി മഡുറോയും ‘എക്‌സ്’ ഉടമ ഇലോണ്‍ മസ്‌കും തമ്മിലുണ്ടായ വാഗ്വാദത്തിനു പിന്നാലെയാണിത്.
തിരഞ്ഞെടുപ്പില്‍ മഡുറോ ജയിച്ചെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വ്യക്തമായ വോട്ടുകണക്ക് പുറത്തുവിട്ടിട്ടില്ല. ഇതേത്തുടര്‍ന്ന്, സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റ് ഏറ്റവുംവലിയ തിരഞ്ഞെടുപ്പുതട്ടിപ്പ് നടത്തിയിരിക്കുന്നെന്ന് മസ്‌ക് ആരോപിച്ചിരുന്നു.
അതേസമയം, 30,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ 80 ശതമാനത്തിലേറെ വോട്ടുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞതില്‍നിന്ന് മഡുറോയുടെ എതിരാളി എഡ്മണ്ടോ ഗോണ്‍സാലെസ് ജയിച്ചെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു.
