Photo: x.com
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം റീതിക ഹൂഡ ക്വാര്‍ട്ടറില്‍. ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗിയെ 12-2ന് കീഴടക്കിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്. കിർഗിസ്താന്റെ അയ്പെറി മെഡെറ്റ് കൈസിയാണ് ക്വാര്‍ട്ടറില്‍ റീതികയുടെ എതിരാളി.
