മനീഷ് സിസോദിയ | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
