ഗൗരി ബി.ഷാജി. Image Credit: Special Arrangement

കൊട്ടിയം∙ മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി.ഷാജി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ പോകുമ്പോൾ വ്യാഴാഴ്ച രാവിലെ ഇടവയിലായിരുന്നു സംഭവം.

കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഗൗരിയെ സ്കൂളിൽ കൊണ്ടാക്കുവാൻ പോകുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ ഡോർ തട്ടി ഗൗരി പുറത്തേക്കു വീണു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ ഗോകുൽ ബി.ഷാജി.