തുമ്പയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ നടത്തുന്നവർ
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളെയാണ് കാണാതായത്. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം.
ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ നീന്തി കരകയറി.
സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
