ആന്തണി അമിറാത്തി | Photo : X / @RafasBoyfriend
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്പിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ ‘അടിതെറ്റിവീണ’ ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് ‘വമ്പന്‍ ഓഫര്‍’. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നത് മത്സരാര്‍ഥിയെ സംബന്ധിച്ച് നിരാശയുണര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ മത്സരയിനത്തില്‍നിന്ന് പുറത്തായെങ്കിലും അമിറാത്തി അക്ഷരാര്‍ഥത്തില്‍ ‘ഭാഗ്യവാനാണ്’. മണിക്കൂറുകള്‍കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ അമിറാത്തിയുടെ യോഗ്യതാശ്രമങ്ങളുടെ വീഡിയോ താരത്തിന് സമ്മാനിച്ചിരിക്കുന്നത് വലിയ റീച്ചാണ്.. ഒരുപക്ഷേ ഒളിമ്പിക് മെഡല്‍ നേടിയിരുന്നെങ്കില്‍പോലും അമിറാത്തിയ്ക്ക് ഇത്രയും ‘റീച്ച്’ ലഭിക്കുമായിരുന്നില്ല.
5.70 മീറ്റര്‍ ഉയരമായിരുന്നു ഫൈനലിലേക്കുള്ള മാനദണ്ഡം. എന്നാല്‍ അമിറാത്തി നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിനിടെ താരത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയത് സ്വന്തം സ്വകാര്യഭാഗമായിരുന്നു. ആദ്യം കാലുകള്‍ തട്ടിയെങ്കിലും വീഴാത്ത ക്രോസ്ബാര്‍ അമിറാത്തിയുടെ സ്വകാര്യഭാഗം തട്ടിയോടെ താഴേക്കിളകി വീഴുകയും താരത്തെ നിരാശയിലാഴ്ത്തുകയും ചെയ്തു. പിന്നീടുള്ള അവസരവും നഷ്ടമായതോടെ അമിറാത്തിയുടെ ഫൈനല്‍സ്വപ്‌നം പൊലിഞ്ഞു.
എന്നാല്‍ വൈറലായ വീഡിയോയിലൂടെ മറ്റൊരു അവസരമാണിപ്പോള്‍ അമിറാത്തിയ്ക്ക് ലഭിച്ചിരിക്കുന്നത്. പോണോഗ്രാഫിക് വെബ്‌സൈറ്റായ കാംസോഡയാണ് താരത്തിന് വമ്പന്‍ ഓഫറുമായെത്തിയിരിക്കുന്നത്. 60 മിനിറ്റ് വെബ്ക്യാം ഷോയിൽ പ്രത്യക്ഷപ്പെടുന്നതിന് 2,50,000 ഡോളര്‍( രണ്ട് കോടിയിലധികം രൂപ) വെബ്സൈറ്റ് വാഗ്ദാനം ചെയ്തതത്.
യോഗ്യതാശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ അതിയായ നിരാശയുണ്ടെന്ന് അമിറാത്തി ഫ്രഞ്ച് അത്‌ലറ്റിക്‌സ് ഫെഡറേഷനോട് പ്രതികരിച്ചിരുന്നു. എന്തായാലും വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ അമിറാത്തിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഈ ഗ്ലാമര്‍താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 1,70,000 കടന്നിരിക്കുകയാണ്.
