സുജിത് ദാസ്

കാഞ്ഞിരംകുളം(തിരുവനന്തപുരം): പോക്‌സോ കേസിലെ പ്രതിയായ യുവാവ് എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചു. കാഞ്ഞിരംകുളം ആന മരംവലിച്ച കൈവന്‍വിള വീട്ടില്‍ സുജിത് ദാസ് (20) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളുമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധനയില്‍ എലിവിഷം ഉള്ളില്‍ച്ചെന്നിരുന്നതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാവിലെ മരിച്ചു.

കാഞ്ഞിരംകുളത്ത് പൂക്കടയിലെ തൊഴിലാളിയായ സുജിത്ദാസ് പൂവാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും കാഞ്ഞിരംകുളം പോലീസ്‌ സ്റ്റേഷനില്‍യുവാവിന്റെ കണ്ണ് അടിച്ചുപൊട്ടിച്ച കേസിലും പ്രതിയാണ്.