നീരജ് ചോപ്ര, വിനേഷ് ഫോഗട്ട് | PTI, AP
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ഏറില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഫൈനല്‍ യോഗ്യത നേടി. 84 മീറ്ററാണ് ഫൈനല്‍ യോഗ്യതയ്ക്ക് വേണ്ടത്. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനായിരുന്നു സ്വര്‍ണം. നിലവില്‍ ഏറ്റവും മികച്ച ദൂരമെറിഞ്ഞത് നീരജ് തന്നെയാണ്.
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ തകര്‍ത്താണ് സെമി പ്രവേശം സാധ്യമാക്കിയത്. 7-5നാണ് ജയം. ഇന്ന് അര്‍ധരാത്രി നടക്കുന്ന സെമി മത്സരത്തില്‍ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും. നേരത്തേ ജപ്പാന്റെ ലോക ഒന്നാംനമ്പര്‍ സീഡ് താരം യുയ് സുസാകിയെ തകര്‍ത്താണ് വിനേഷ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.
പുരുഷ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ശരത് കമാലിന് തോല്‍വി. 11-9, 7-11, 7-11, 5-11 എന്ന സ്‌കോറിനാണ് തോല്‍വി. ആദ്യ ഗെയിമില്‍ മുന്നിട്ടുനിന്ന ശേഷമാണ് തോല്‍വി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ കിഷോര്‍ ജെന്‍ ആദ്യ ശ്രമത്തില്‍ 80.73 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്.
- ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയില്‍. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ തകര്‍ത്തു. 7-5നാണ് ജയം. ഇന്ന് അര്‍ധരാത്രി നടക്കുന്ന സെമി മത്സരത്തില്‍ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും.
ജാവലിനില്‍ കിഷോര്‍ ജെന ഫൈനല്‍ റൗണ്ട് യോഗ്യത നേടാതെ പുറത്ത്
- പാരീസ് വേദികളില്‍ 20 മിനിറ്റിനിടെ ഇന്ത്യയുടെ രണ്ട് തകര്‍പ്പന്‍ പ്രകടനങ്ങള്‍; നീരജ് ചോപ്രയും വിനേഷ് ഫോഗട്ടും
- ആദ്യ ഏറില്‍ത്തന്നെ 89.34 മീറ്റര്‍; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനല്‍ ഉറപ്പിച്ചു
- ഒന്നാംനമ്പര്‍ സീഡ് താരം യുയ് സുസാകിയെ തകര്‍ത്ത് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ മുന്നേറ്റം. ഇതോടെ വിനേഷ് വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈലില്‍ ക്വാര്‍ട്ടറില്‍ കടന്നു.
