അവിനാഷ് സാബ്‌ലെ, Photo:PTI
പാരീസ്: അത്‌ലറ്റിക്സിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ കടന്നു. ആദ്യമായാണ് ഒരു ഇന്ത്യൻതാരം ഈയിനത്തിൽ ഒളിമ്പിക് ഫൈനലിൽ കടക്കുന്നത്.
ഹീറ്റ്‌സ് രണ്ടിൽ മത്സരിച്ച സാബ്‌ലെ രണ്ടു മിനിറ്റ് 15.43 സെക്കൻഡിൽ അഞ്ചാമതായി ഓട്ടം പൂർത്തിയാക്കി. ഹീറ്റ്‌സിലെ ആദ്യ അഞ്ചു സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. മുഹമ്മദ് ടിൻഡോഫ് (മൊറോക്കൊ), സാമുവൽ ഫിർവു(എത്യോപ്യ), അബ്രഹാം കിബിവോട്ട്(കെനിയ), റിയുജി മിയുര(ജപ്പാൻ) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത്. വ്യാഴാഴ്ചയാണ് ഫൈനൽ.
