ലക്നൗവിൽ ബൈക്ക് യാത്രക്കാരായ യുവാവിനെയും യുവതിയെയും ആൾക്കൂട്ടം ശല്യം ചെയ്യുന്നു. (Video Grab/ X)

ലക്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് യാത്രക്കാരിയെ ശല്യം ചെയ്തും ഉപദ്രവിച്ചും യുവാക്കളുടെ കൂട്ടം. വെള്ളക്കെട്ടുള്ള റോഡിലൂടെ വരുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചാണു സംഭവത്തിന്റെ തുടക്കം.

വെള്ളത്തിലൂടെ വളരെ സാവധാനത്തിൽ മുന്നോട്ടു പോവുകയായിരുന്ന ബൈക്ക് പിന്നീട് ഇവർ പിന്നിലേക്ക് വലിച്ചു. ചിലർ സ്ത്രീയുടെ ദേഹത്ത് സ്പർശിക്കുന്നതും കാണാം. ബൈക്ക് ഓടിച്ചിരുന്നയാളും സ്ത്രീയും വെള്ളത്തിലേക്ക് വീണു. പാലത്തിന് താഴെ തടിച്ചുകൂടിയ ആളുകളെ പൊലീസ് എത്തിയാണ് പിന്നീടു പിരിച്ചുവിട്ടത്. ബൈക്ക് യാത്രക്കാരെ ശല്യം ചെയ്തവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.