വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം, മുഖ്യമന്ത്രി പിണറായി വിജയൻ

മേപ്പാടി ∙ മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ മെഷിനറി എത്തിക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തിന് വെല്ലുവിളികയായിരുന്നു. എന്നാൽ ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘‘നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കാനാണ് തീരുമാനം. പുനരധിവാസം പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. ക്യാംപ് വിവിധ കുടുംബങ്ങൾ താമസിക്കുന്ന ഇടമാണ്. അതിനാൽ സ്വകാര്യത സംരക്ഷിക്കണം. ക്യാംപിനകത്തേക്ക് ക്യാമറയുമായി കടക്കരുത്. ക്യാംപുകളിൽ ബന്ധുക്കളെ കാണാൻ വരുന്നവർക്ക് പുറത്ത് റിസപ്ഷൻ പോലുള്ള സംവിധാനം ഒരുക്കും’’– മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.