Photo: https://x.com/ICC

പല്ലെക്കലെ: സൂപ്പർ ഓവറിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി (3-0). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. തുടർന്ന് വാഷിങ്ടൺ സുന്ദർ എറിഞ്ഞ സൂപ്പർ ഓവറിൽ ലങ്ക രണ്ട് റൺസിന് പുറത്തായി. ഇന്ത്യ ആദ്യ പന്തിൽ ലക്ഷ്യം കണ്ടു.

ഒരുഘട്ടത്തിൽ 15.2 ഓവറിൽ രണ്ടിന് 110 എന്ന ശക്തമായ നിലയിൽ നിന്നാണ് ലങ്ക തകർന്നത്. 19-ാം ഓവറിൽ രണ്ട് വിക്കറ്റെടുത്ത റിങ്കുസിങും 20-ാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സൂര്യകുമാറും ചേർന്നാണ് ലങ്കയെ ഒതുക്കിയത്. ലങ്കക്കായി കുശാൽ പെരേര (46) തിളങ്ങി. ഇന്ത്യൻ ബാറ്റിങ്ങിൽ ശുഭ്മാൻ ഗില്ലാണ് (39) ടോപ് സ്‌കോറർ.

ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. മൂന്നാം ടി20 യിലും താരം പൂജ്യത്തിന് പുറത്തായി. രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയ സഞ്ജു ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.