പ്രതീകാത്മക ചിത്രം
തിരുവനന്തപുരം∙ വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്പ്. വള്ളക്കടവ് സ്വദേശി ഷിനിക്ക് പരുക്കേറ്റു. വഞ്ചിയൂർ പോസ്റ്റ് ഓഫിസിനു സമീപത്താണ് സംഭവം. ആക്രമിച്ചത് മുഖം മറച്ചെത്തിയ സ്ത്രീയാണെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. കുറിയർ നൽകാനെന്നു പറഞ്ഞ് വീട്ടിലെത്തിയാണ് വെടിവച്ചത്.
പോലീസ് പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
