
അർജുൻ, കർണാടകത്തിലെ അങ്കോലയിലെ ഷിരൂരിൽ കുന്നിടിഞ്ഞു റോഡിലേക്കു വീണഭാഗത്ത് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.
അതേസമയം പ്രതീക്ഷ പകർന്ന് സംഭവത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടപ്പെടൽ. വിഷയം ഗാരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിർദേശം. ബുധനാഴ്ച തന്നെ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹർജി പരിഗണിച്ചത്. കോടതി ഇടപ്പെടൽ തിരച്ചിലിന് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
