ഷാഹിന
മണ്ണാര്‍ക്കാട്(പാലക്കാട്): എ.ഐ.വൈ.എഫ്. വനിതാനേതാവിനെ വടക്കുമണ്ണത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ഐ.വൈ.എഫ്. പാലക്കാട് ജില്ലാകമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് എടേരം മൈലംകോട്ടില്‍ സാദിഖിന്റെ ഭാര്യയുമായ ഷാഹിനയാണ് (31) മരിച്ചത്.
മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മാതാവ്: ഖദീജ. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മക്കള്‍: അസ്നാഫ്, അസന്‍ യാസിഫ്.
