മണികാന്ത് റാത്തോഡ്

യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരില്‍ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6077 ക്വിന്റല്‍ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. കലബുറഗിയിലെ വീട്ടില്‍വെച്ച് ഷഹാപുര്‍ പോലീസാണ് റാത്തോഡിനെ അറസ്റ്റുചെയ്തത്.

ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരേ റാത്തോഡ് മത്സരിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 19 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്നതാണ് അന്നഭാഗ്യ പദ്ധതി.