റോയി. Image Credit: Special Arrangement
തിരുവമ്പാടി ∙ കോഴിക്കോട് പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലർച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴയിൽനിന്നും തുമ്പച്ചാൽ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. വേണ്ടത്ര വീതിയില്ലാത്ത റോഡായതിനാൽ ഇവിടെ വാഹനാപകടം പതിവാണ്.
