ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു കിടക്കുന്നു
തിരുവനന്തപുരം : കുറവൻകോണം മടത്തിനടിൽ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു. അപകടത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ഹോട്ടലിന് തൊട്ടുത്താഴെയായി തോട് ഒഴുകുന്നുണ്ട്. ഇതിലേക്ക് വെള്ളം കൂടുതലായി ഒഴുകി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നാലുവർഷമായി ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
