സ്കൂൾ വിദ്യാർഥികളുമായി മറിഞ്ഞ വാഹനം
നെയ്യാറ്റിന്‍കര: സ്‌കൂള്‍ വിദ്യാർഥികളുമായി പോയ വാഹനം തലകീഴായി മറിഞ്ഞു. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് കുട്ടികള്‍ക്ക് പരിക്കുണ്ട്.
നെയ്യാറ്റിന്‍കര മാറാടി ഞാറക്കാലയില്‍ ബണ്ട് റോഡിലൂടെ സ്‌കൂള്‍ കുട്ടികളുമായി വന്ന വാഹനമാണ് റോഡിന് സമീപമുള്ള താഴ്ന്ന സ്ഥലത്തേക്ക് മറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചൂഴാലില്‍ പ്രവര്‍ത്തിക്കുന്ന കിഡ്സ് വാല്യൂ എന്ന സ്‌കൂളിലെ വാഹനമാണ് മറിഞ്ഞത്. വാഹനത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ കൈയ്ക്ക് പരിക്കുണ്ട്.
