വടകരയിൽ കാറിനുമുകളിൽ മരം വീണപ്പോൾ
കണ്ണൂര്‍: പയ്യന്നൂരില്‍ കനത്ത മഴയ്ക്കിടെ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീണു. പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ടങ്കാളിയിലെ തങ്കമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. തങ്കമ്മയും രണ്ട് മക്കളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും പരിക്കില്ല.
കീഴല്‍ സ്വദേശി പി.ആര്‍. സുബീഷ് കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോയ ശേഷമാണ് തേക്കുമരം കടപുഴകി കാറിനു മുകളില്‍ വീണത്. കാറിന് സാരമായ കേടുപാട് പറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
