പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ (12623) സമയത്തില്‍ മാറ്റം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 15 മിനിറ്റ് നേരത്തെ ഈ വണ്ടി പുറപ്പെടും. ഇതനുസരിച്ച് വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലും മാറ്റംവരും. 15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ പല സ്റ്റേഷനുകളിലും മുന്‍ സമയത്തേക്കാള്‍ ട്രെയിന്‍ നേരത്തെ എത്തിച്ചേരും.

ചെന്നൈ സെന്‍ട്രലില്‍നിന്ന് ഇതുവരെ രാത്രി 7.45നായിരുന്നു ഈ വണ്ടി പുറപ്പെട്ടിരുന്നതെങ്കില്‍ 15-07-2024 ശനിയാഴ്ച മുതല്‍ വൈകീട്ട് 7.30നാകും പുറപ്പെടുക. പാലക്കാട് പുലര്‍ച്ച 3.52നായിരുന്നു നേരത്തെ എത്തിയിരുന്നതെങ്കില്‍ ഇന്ന് മുതല്‍ 3.37ന് ട്രെയിന്‍ എത്തും.

സമയക്രമത്തിലെ മാറ്റം

തൃശ്ശൂരില്‍ പുലര്‍ച്ചെ അഞ്ചിനായിരുന്നു എത്തിയിരുന്നതെങ്കില്‍ പുതുക്കിയ സമയം അനുസരിച്ച് 4.40ന് ട്രെയിനെത്തും. എറണാകുളം ടൗണില്‍ ഇന്ന് 6.20- നാകും ട്രെയിനെത്തിച്ചേരുക. കോട്ടയത്ത് 7.40നും കൊല്ലത്ത് 9.45നും ട്രെയിനെത്തും.