അപകടത്തിന്റെ ദൃശ്യം | Photo: Screen grab/ CCTV Visual

റാന്നി : ശക്തമായ കാറ്റില്‍ റോഡരികില്‍നിന്ന കവുങ്ങ് സംസ്ഥാന പാതയിലേക്ക് വീണു. ഈ സമയം ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് കവുങ്ങ് ദേഹത്ത് വീഴാതെ ഇവര്‍ രക്ഷപ്പെട്ടത്. നിലംപതിച്ച കവുങ്ങിന്റെ ഇലകളില്‍ കൂടി കയറി ബൈക്ക് അല്പം നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ യാത്ര തുടരുകയും ചെയ്തു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി തോട്ടമണ്‍കാവ് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പകല്‍ 12.11-നാണ് സംഭവം.