ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയും ഇറ്റലിയുടെ ജാസ്മിൻ പവോലീനിയും (ചിത്രത്തിന് കടപ്പാട്: @Wimbledon/x)
ലണ്ടൻ ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയും ഇറ്റലിയുടെ ജാസ്മിൻ പവോലീനിയും മത്സരിക്കും. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇഗയ്ക്കു മുന്നിൽ കീഴടങ്ങിയ പവോലീനിക്കു മോഹം കന്നി ഗ്രാൻസ്‌ലാം.
അതേസമയം, പവോലീനിക്കില്ലാത്ത ‘ഗ്രാൻസ്‌ലാം കിരീടം’ ക്രെജിക്കോവയ്ക്കുണ്ട്; 2021ലെ ഫ്രഞ്ച് ഓപ്പൺ. 31–ാം സീഡ് ക്രെജിക്കോവ ഇന്നലെ സെമിയിൽ വീഴ്ത്തിയത് 4–ാം സീഡ് റിബകീനയെ (3–6,6–3,6–4).
