ആർൺക്ലിഫ് മെഡിക്കൽ സെന്‍ററിൽ നിന്ന് അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച സതർലാൻഡ് ലോക്കൽ കോടതിയിൽ ഹാജരാക്കും. Image Credit: NSW Police

സിഡ്നി ∙ കൺസൾട്ടിങ്ങിനിടെ രണ്ട് രോഗികളോട് ലൈംഗികാതിക്രമം നടത്തിയതിന് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മോണ്ടെറ നഗരത്തിൽ നിന്നുള്ള 45 വയസ്സുകാരനാണ് ആണ് കേസിൽ പിടിയിലായത്. ജൂൺ 4 ന് കൺസൾട്ടേഷനിടെ 28 വയസ്സുകാരിയായ സ്ത്രീയോട് ആർൺക്ലിഫ് മെഡിക്കൽ സെന്‍ററിൽ വച്ച് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് ആദ്യത്തേ കേസ്. രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 26 ന് ഇതേ മെഡിക്കൽ സെന്‍ററിൽ നടന്ന കൺസൾട്ടൻസിനിടെ 19 വയസ്സുള്ള ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഡോക്ടർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ സെന്‍റ് ജോർജ് പൊലീസ് ഏരിയ കമാൻഡിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മെഡിക്കൽ സെന്‍ററിൽ നിന്ന് അറസ്റ്റ് ചെയ്ത ഡോക്ടറെ സെന്‍റ് ജോർജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.