Photo | Instagram-ps_29

ന്യൂഡല്‍ഹി: ടി20 ലോക ഒന്നാംനമ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന അഭ്യൂഹങ്ങള്‍ പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇരുവരും ഇതുസംബന്ധിച്ച് ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ടി20 ലോകകപ്പ് കഴിഞ്ഞുള്ള വിജയാഘോഷങ്ങളില്‍ ഹാര്‍ദിക്കിന്റെ കൂടെ നടാഷയുണ്ടായിരുന്നില്ല. മകനുണ്ടായിരുന്നു താനും.

വിവാഹമോചനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, ആരാധികയോടൊപ്പമുള്ള ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട് ഹാര്‍ദിക് പാണ്ഡ്യ. യുവതിക്കൊപ്പം ഹാര്‍ദിക് നില്‍ക്കുന്ന ചിത്രവും വീഡിയോയും ഇതിനകംതന്നെ വൈറലായി. പ്രാചി സോളങ്കി എന്ന പെണ്‍കുട്ടിക്കൊപ്പമാണ് ഹാര്‍ദിക് പ്രത്യക്ഷപ്പെട്ടത്. പ്രാചിയുടെ തോളില്‍ കൈവെച്ചുകൊണ്ടുള്ള ഹാര്‍ദിക്കിന്റെ ചിത്രം പ്രാചിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ ഹാര്‍ദിക് പ്രാചിയെ ചേര്‍ത്തു പിടിക്കുന്നു. ഇരുവരും ചേര്‍ന്നുനിന്ന് ചിരിക്കുകയും പരസ്പരം കൈകൊടുക്കുകയും ചെയ്യുന്നതാണ് വീഡിയോ. ആര്‍ക്കെങ്കിലും എന്നെ പിഞ്ച് ചെയ്യാന്‍ കഴിയുമോ എന്നാണ് പ്രാചി വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നന്ദിയറിയിച്ചുകൊണ്ട് ഹാര്‍ദിക് ഇതിന് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിനും വീഡിയോക്കും താഴെ-നടാഷയെക്കാള്‍ മികച്ചത്, അവളെ വിവാഹം കഴിക്കൂ, നടാഷക്ക് പകരക്കാരന്‍ എന്നെല്ലാം-കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.