ഉന്നാവിൽ അപകടത്തിൽപ്പെട്ട പാൽ ടാങ്കറും ഡബിൾ ഡക്കർ ബസും |ഫോട്ടോ:PTI

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

ബിഹാറിലെ സിതാമര്‍ഹിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

കൂട്ടിയിടിയുടെ ആഘാതം വളരെവലുതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ആളുകള്‍ പുറത്തേക്ക് തെറിച്ചു. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് നെടുകെ പിളരുകയും ചെയ്തു.