Photo: facebook.com/PAMuhammadRiyas
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡ് പരിപാടിക്കിടെ ഓഫ് റോഡ് റൈഡ് നടത്തി മന്ത്രി മുഹമ്മദ് റിയാസ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ മന്ത്രി ഒരു ഓഫ് റോഡ് ജീപ്പില്‍ കയറി ഒരു റൈഡ് നടത്തുകയായിരുന്നു.
ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മലയാളികളാണെന്നും പക്ഷെ കേരളത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതിനുള്ള സാധ്യതയുണ്ട്. നിയപരമായി എല്ലാ പരിരക്ഷയും നല്‍കി ഓഫ് റോഡിനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തില്‍ ഒരുക്കുന്ന കാര്യം പരിശോധിക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും വിദേശരാജ്യങ്ങളിലുള്ള ഓഫ് റോഡ് പ്രേമികളെയും ഇവിടേക്ക് ആകര്‍ഷിച്ചുകൊണ്ട് ഇൌ മേഖലയിലെ ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
