ജയ്ഷാ | PTI

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അടുത്ത ചെയര്‍മാനാകാന്‍ ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് ഷാ മത്സരിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞനാലുവര്‍ഷമായി ഗ്രെഗ് ബാര്‍ക്ലേയാണ് ഐ.സി.സി. ചെയര്‍മാന്‍. ഐ.സി.സി.യുടെ വാര്‍ഷികസമ്മേളനം ജൂലായില്‍ കൊളംബോയില്‍ ചേരും.

തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂര്‍ണരൂപം സമ്മേളനത്തില്‍ ആവിഷ്‌കരിക്കും. നവംബറില്‍ ചെയര്‍മാന്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കും. ഐ.സി.സി. ചെയര്‍മാനായി ജയ്ഷാ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും പ്രായംകുറഞ്ഞ അധ്യക്ഷനായിമാറും. 2019-ലാണ് ബി.സി.സി.ഐ. സെക്രട്ടറിസ്ഥാനം ജയ്ഷാ ഏറ്റെടുക്കുന്നത്.