താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്. കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍തന്നെ തീ ആളിക്കത്തി. മലപ്പുറം സ്വദേശിയുടെ കാറാണെന്നാണ് വിവരം.
കല്‍പ്പറ്റയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും കാര്‍ പൂർണമായും കത്തിനശിച്ചിരുന്നു.
