മധുസൂദനൻ

മാവേലിക്കര: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരേ നഗ്‌നത കാട്ടിയയാളെ മാവേലിക്കര പോലീസ് അറസ്റ്റുചെയ്തു. കായംകുളം പെരിങ്ങാല നടക്കാവ് ചാങ്കൂര്‍ പടീറ്റതില്‍ മധുസൂദനന്‍ (മനു-36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 28-നാണ് സംഭവം നടന്നത്.

വീടിനു സമീപമുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി മാവേലിക്കയ്ക്കുള്ള വഴിചോദിച്ചു. വഴി പറഞ്ഞുകൊടുത്ത പെണ്‍കുട്ടിക്കുനേരേ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ മാവേലിക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.